Brief History

കേരള കോൺഗ്രസ് പാർട്ടി നേതാവ്, 1996-2001, 2006- മുതൽ കടുത്തുരുത്തി MLA എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്നു. കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (KSC) സംസ്ഥാന പ്രസിഡന്റ്, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്.സി. സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 1996 ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1996-2001 കാലഘട്ടത്തില്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായിരുന്നു.
2006 മുതൽ വിവിധ കമ്മിറ്റികളുടെ ചെയർമാനായി, അധ്യക്ഷനായി. ഇപ്പോൾ നിയമസഭ പേപ്പേഴ്സ് ലൈഡ് കമ്മിറ്റിയുടെ ചെയര്മാന് ആയി പ്രവർത്തിച്ചു വരികയായിരുന്നു. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ വിവിധങ്ങളായ സുപ്രധാന പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ഈ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വ പ്രശ്നവും, പുതിയ ഡാം നിര്‍മ്മാണത്തിന്റെ ആവശ്യകതയും, പറമ്പിക്കുളം-ആളിയാര്‍ നദീജലകരാര്‍ പുതുക്കുന്നത്, പട്ടയം ലഭിക്കാത്ത പാവപ്പെട്ട കൃഷിക്കാരുടെ പ്രശ്ന പരിഹാരം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളില്‍ ഔദ്യോഗിക തീര്‍പ്പും റിപ്പോര്‍ട്ട് സമര്‍പ്പണവും നിയമസഭയില്‍ നടത്താന്‍ കഴിഞ്ഞത് ശ്രദ്ധേയ നേട്ടങ്ങളാണ്.

Adv. Mons Joseph

Adv. Mons Joseph

Member of Legislative Assembly Kerala Congress - Kaduthuruthy, Kottayam

Mail: admonsjoseph@gmail.com
Phone: 9447306270

സഹകരണ ബാങ്ക് ശാഖ തവളക്കുഴിയിൽ ഉദ്ഘാടനം ചെയ്തു

കോട്ടയം ജില്ലയിലെ പ്രമുഖ സർവ്വീസ് സഹകരണ ബാങ്കായ അതിരമ്പുഴ റീജിയണൽ…

Posted by Mons Joseph on Tuesday, February 9, 2021

മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിൽ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വിവിധ കാർഷിക അവാർഡ്…

Posted by Mons Joseph on Tuesday, February 9, 2021

വിസാറ്റ്‌ എഞ്ചിനീയറിംഗ് കോളേജും ( ഇലഞ്ഞി ) കൂത്താട്ടുകുളം ജനമൈത്രി പോലീസിന്റെയും സംയുക്ത സഹകരണത്തോടെ കടുത്തുരുത്തിയിൽ…

Posted by Mons Joseph on Tuesday, February 9, 2021

Facebook

Official Photos

ഒരു മന്ത്രി എന്നാ നിലയില്‍ അദ്ദേഹം തന്‍റെ കടമകള്‍ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രത്യേകമായി ശുഷ്കാന്തി കാട്ടിയിട്ടുണ്ട്. മോന്‍സ് പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമാണ്.

ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഈ ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ പ്രത്യേകിച്ച് പി. ഡബ്ലു. വകുപ്പ് എന്നു പറഞ്ഞാല്‍ ഏറ്റവും അധികം അഴിമതിക്ക് സാധ്യതയുള്ള വകുപ്പാണ്, ഏതായാലും അദ്ദേഹത്തിനെതിരായിട്ട് ഒരു അഴിമതി ആരോപണം പോലും ഉന്നയിച്ചിട്ടില്ല മറ്റെല്ലാവരോടും വളരെ നല്ല രീതിയുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായത്.

മോന്‍സ് രാജീവയ്ക്കേണ്ട കാര്യമില്ലായിരുന്നു എന്നാണ് എന്‍റൊരു അഭിപ്രായം. പിന്നെ അതു പാര്‍ട്ടി തീരുമാനമാണ്,പിന്നെ നമുക്ക്അതിനൊരു കമന്‍റെ പറയാനും പറ്റത്തില്ല . പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചു ചെയ്യുക എന്നുള്ളതാണ്, പക്ഷെ ഒരു കാര്യം, പാര്‍ട്ടി തിരുമാനിച്ചപ്പോ തന്നെ ജോസ്‌ഫിന്‍റെ മദിരാസിലെ കേസ് തീര്‍ന്നപ്പോ മോന്‍സ് രാജി വയ്ക്കാമെന്ന് അന്നു തന്നെ പ്രഖ്യാപിച്ചു. ആ ഒരു മാന്യത അംഗീകരിക്കപ്പെടേണ്ടതാണ്. സാധാരണ ഗതിയില്‍ പലരും അതിന് തയ്യാറാകത്തില്ല

ശ്രീ മോന്‍സ് ജോസഫ് എല്ലാ മേഖലകളിലും വികസന പ്രവര്ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നുള്ളത് വളരെ സന്തോഷകരമായ കാര്യമാണ് പ്രത്യേകിച്ച് അദ്ദേഹം പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്നപ്പോ ഈ പ്രദേശത്ത് ചെയ്ത വികസന പ്രവര്ത്തനങ്ങള്‍ ശ്രദ്ധേയമാണ്. എങ്കില്‍പ്പോലും അദ്ദേഹം മറ്റ് മേഖലകളില്‍ ചെയ്തിട്ടുള്ള വികസന പ്രവര്ത്തനങ്ങള്‍ നമ്മള്‍ എടുത്തു പറയേണ്ടവയാണ്

ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി എന്ന നിലയില്‍ ഏറ്റവും നല്ല ശൈലിയുള്ള ഒരു നേതാവയിട്ടാണ് ഇന്ന്‍ തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.കടുത്തുരുത്തിയുടെ അംഗം എന്ന നിലയിലും മുന്‍മന്ത്രി എന്ന നിലയിലും ഈനിയോജകമണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും നല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം കൊടുത്ത ആദരണീയനായ ഒരു നേതാവാണ് ശ്രി മോന്‍സ് ജോസഫ്‌.

മോന്‍സ് ജോസഫിനെ എന്നിക്ക് കഴിഞ്ഞ ഒരു 10-15 വര്‍ഷമായിട്ട് അറിയാവുന്നതാണ്‌. ഞാന്‍ കടുത്തുരുത്തി ബര്‍മ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ആയിരിക്കുന്ന കാലം മുതല്‍ മോന്‍സ് ജോസഫുമായിട്ട് വളരെ അടുത്ത് പെരുമാറിയിട്ടുണ്ട് എനിക്ക് അദ്ദേഹത്തെ കുറിച്ചുള്ള നിഗമനമെന്ന് പ്രധാനമായിട്ടും ജനകീയനായ ഒരു ജനപ്രതിനിധി എന്ന പേരിന് അദ്ദേഹം അര്‍ഹാനാണ്. രണ്ടാമത് ഇന്നു കേള്‍ക്കുന്നതായ സാമുഹിക പ്രതിബദ്ധതകള്‍ക്കും വിരുദ്ധമായ ചില നടപടിശ്രമങ്ങള്‍ വച്ചു നോക്കുമ്പോള്‍ മോന്‍സ് ജോസഫ്‌ കറതീര്‍ന്ന ഒരു സാമുഹിക പ്രവര്‍ത്തകനാണ്.