About Us

1964 മേയ് മാസം 30-നു കടുത്തുരുത്തി വില്ലേജില്‍ ആപ്പാഞ്ചിറ പൂഴിക്കോല്‍ കരയില്‍ ചക്കാലയില്‍ കുടുംബം - നരിമറ്റത്ത് മ്യാളില് മ്യാലില്‍ പരേതനായ ഓ. ജോസഫിന്‍റെയും മറിയാമ്മയുടെയും മൂത്ത മകനായി ജനിച്ച മോന്‍സ് ജോസഫ്, വീടിനോട് ചേര്ന്നുള്ള ആശാന്‍ കളരിയിലാണ് വിദ്യാരംഭം കുറിച്ചത് . തുടര്‍ന്ന്‍ ആപ്പാഞ്ചിറ മാന്നാര്‍ ഗവ . എല്‍ . പി . സ്കൂളില്‍ നാലാം ക്ലാസ്സ് വരെ പഠിച്ചു.

അന്നത്തെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്ന നാനന്‍ സാര്‍ ,കീഴ്ങ്ങാട് അന്നമ്മ സാര്‍ ,ആദ്ധ്യാപികരായ രവി സാര്‍ നങ്ങേലികുട്ടി ടീച്ചര്‍, ഭാരതി സാര്‍ എന്നിവരെല്ലാം എല്‍ . പി . സ്കൂളില്‍ ഒരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട അദ്ധ്യാപകരായിരുന്നു. തുടര്‍ന്ന്‍ , അഞ്ച് മുതല് ഏഴ് വരെ ക്ലാസ്സുകളില്‍ പൂഴിക്കോല്‍ സെന്‍റ മാര്‍ത്താസ് യു . പി. സ്കൂളിലാണ് പഠിച്ചത്. ആദരണീയനായ ഫ . ലൂക്കോസ് മണലേല്‍ സ്ഥാപിച്ച പൂഴിക്കോല്‍ സ്കൂള്‍ തികച്ചും കാര്‍ഷികമായ ഒരു കൊച്ചു ഗ്രാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിരുന്നു. ഇവിടെ പഠിക്കുമ്പോഴാണ് ആദ്യമായി പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്.

ക്ലാസ്സ് ടീച്ചറായി അഞ്ചാം ക്ലാസില്‍ പ്രവര്‍ത്തിച്ചിരുന്ന മണലേല്‍ എം . പി . ചാക്കോ സാറാണ് ആദ്യത്തെ ക്ലാസ്സ്‌ മീറ്റിംഗില്‍ പ്രസംഗിക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതുപ്രകാരം എഴുതി തയ്യാറാക്കി കാണാതെ പഠിച്ച ആദ്യത്തെ പ്രസംഗം ദൈവാനുഗ്രഹത്താല്‍ ക്ലാസ്സ് മീറ്റിംഗില്‍ നന്നായി പറയുവാന്‍ കഴിഞ്ഞെന്ന് എല്ലാവരും പൊതുവെ അഭിപ്രായപ്പെട്ടു. ഇതിന്‍റെ വെളിച്ചത്തില്‍ പൂഴിക്കോല്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ . ടി .കെ . സിറിയക് സാര്‍ പ്രത്യേകം അഭിനന്ദിച്ചു . തുടരന്ന്‍ സ്കൂളില്‍ പ്രസംഗം ക്ലബിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു . മോന്‍സ് ജോസഫ് ഉള്‍പ്പടെയുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇതില്‍ അംഗങ്ങളായി തീര്‍ന്നു. എല്ലാ മാസവും നടക്കുന്ന സ്കൂള്‍ സാഹിത്യ സമാജത്തിന്‍റെ മീറ്റിങ്ങുകളില്‍ പ്രസംഗിക്കാന്‍ പിന്നീട് അവസരം ലഭിച്ചു . വിവിധ അദ്ധ്യാപകരാണ് പ്രസംഗങ്ങള്‍ എഴുതി തന്നിരുന്നത്. ഇത് കാണാതെ പഠിച്ചു പ്രസംഗിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി തീര്‍ന്നു. ഇതിന്‍റെ വെളിച്ചത്തില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുറവിലങ്ങാട് സബ് ജില്ല പ്രസംഗമത്സരത്തില്‍ ആദ്യമായി പങ്കെടുക്കാന്‍ അവസരം ലഭിച്ചു . ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുറവിലങ്ങാട് സബ് ജില്ലയിലെ ഏറ്റവും മികച്ച പ്രസംഗ വിദ്യാര്‍ഥികളില്‍‍ ഒരാളായി തീരാന്‍ കഴിഞ്ഞു. ഇതോടൊപ്പം സ്പോര്‍ട്സന്‍റെ രംഗത്തും നന്നായി പങ്കാളിയായി. സ്പോര്‍ട്സന്‍റെ ചുമതലയിലുണ്ടായിരുന്ന മായ ടീച്ചറുടെ പ്രോത്സാഹനമാണ് ഇതിന് കാരണമായി തീര്‍ന്നത് .

ഏട്ടാം ക്ലാസ്സ് മുതല്‍ കടുത്തുരുത്തി സെന്‍റ മൈകിള്‍സ് ഹൈസ്കുളില്‍ പഠനം ആരംഭിച്ചു . കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി വലിയ പള്ളിയുടെ കീഴില്‍ പ്രവര്ത്തിച്ചു വരുന്ന അതിപുരാതനമായ വിദ്യാലയം എന്ന മഹത്വം കടുത്തുരുത്തിയുടെ ചരിത്രത്തില്‍ സെന്‍റ മൈകിള്‍സ് സ്കുളിനുണ്ട് .

സെന്‍റ മൈകിള്‍സ് ഹൈസ്കുളില്‍ പഠനത്തില്‍ ശ്രദ്ധിച്ചതോടൊപ്പം കലാ-കായിക രംഗത്തിലും പ്രത്യക ശ്രദ്ധ ചെലുത്തുകയുണ്ടായി . സ്കൂള്‍ വോളിബോള്‍ ടീമിലും ഫുട്ബോള്‍ ടീമിലും അംഗമായി തീര്‍ന്നു.ജില്ലാ സ്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കടുത്തുരുത്തി സ്കൂളിനുവേണ്ടിയുള്ള ടീമിലും പങ്കെടുക്കാന്‍ കഴിഞ്ഞു. പിന്നീട് വോളിബോള്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആപ്പാഞ്ചിറ നാഷണല്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന പിതാവ് ഓ. ജോസഫിന്‍റെ ടീം അംഗമായിരുന്ന പിതാവിന്‍റെ സഹോദരന്‍ എന്‍ . ജെ . വര്‍ഗീസിന്‍റെ വഴിയിലൂടെ ആപ്പാഞ്ചിറ നാഷണല്‍ വോളിബോള്‍ ടീമിന്‍റെ ക്യാപ്റ്റനായി പിന്നീട് മാറി . നിരവധി ടൂര്‍ണമെന്‍റ്കളില്‍ പങ്കെടുത്തു . ആപ്പാഞ്ചിറയില്‍ സംഘടിപ്പിച്ച അഖില കേരളാടിസ്ഥാനത്തിലുള്ള വോളിബോള്‍ ടൂര്‍ണമെന്‍റ്കളുടെ മുഖ്യസാരഥിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു . പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി അഖില കേരള വോളിബോള്‍ ടൂര്‍ണമെന്‍റ്ക ആപ്പാഞ്ചിറയില്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്കി.

കടുത്തുരുത്തി സ്കൂളില്‍ നിന്നും സെക്കന്‍ഡ് ക്ലാസ്സില്‍ എസ് . എസ് . എല്‍.സി . പാസായ ശേഷം തലയോലപറമ്പ് ഡി . ബി . കോളേജില്‍ പ്രീഡിഗ്രീക്ക് ചേര്‍ന്നു . ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കേരള വിദ്യാര്‍ഥി കോണ്ഗ്രസിന്‍റെ ( കെ . എസ് . സി .) മെമ്പര്‍ഷിപ്പ് എടുത്തതാണ് രാഷ്ട്രീയ രംഗത്തെ ഔദ്യോഗിക തുടക്കം. സ്ക്കൂളില്‍ രാഷ്ട്രീയം അനുവദിക്കാത്തത് കൊണ്ട് ക്ലാസ്സ് വിട്ടശേഷം കടുത്തുരുത്തി പാര്‍ട്ടി ഓഫീസില്‍ മെമ്പര്‍ഷിപ്പ് എടുത്തവരെ വിളിച്ചു കൂട്ടിയ യോഗത്തില്‍ പങ്കെടുത്തു. കെ . എസ് . സി . സര്‍ഗ്ഗവേദി സംസ്ഥാന കണ്‍വീനര്‍ അന്തരിച്ച വി . ജെ . മാത്യു , കെ . എസ് . സി . നിയോജകമണ്ഡലം പ്രസിഡണ്ട്‌ അന്തരിച്ച മാത്യു തോമസ് നെയ്യ്ത്തുംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പിന്നീട് വിളിച്ചു ചേര്‍ത്ത വിദ്യാര്‍ഥികളുടെയോഗത്തില്‍ കെ . എസ് .സി .ആപ്പാഞ്ചിറ ലോക്കല്‍ യൂണിറ്റിന്‍റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു . തലയോലപ്പറമ്പ് ഡി . ബി . കോളേജില്‍ കെ . എസ് . സി . യുടെ ബസേലിയസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടായി ആദ്യവര്‍ഷം തന്നെ തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചു .

കെ . എസ് . യു . - കെ . എസ് . സി . മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി .

  • Page
  • 1
  • 2