Vision 2015

Short facts about me

1964 മേയ് മാസം 30-നു കടുത്തുരുത്തി വില്ലേജില്‍ ആപ്പാഞ്ചിറ പൂഴിക്കോല്‍ കരയില്‍ ചക്കാലയില്‍ കുടുംബം - നരിമറ്റത്ത് മ്യാളില് മ്യാലില്‍ പരേതനായ ഓ. ജോസഫിന്‍റെയും മറിയാമ്മയുടെയും മൂത്ത മകനായി ജനിച്ച മോന്‍സ് ജോസഫ്, വീടിനോട് ചേര്ന്നുള്ള ആശാന്‍ കളരിയിലാണ് വിദ്യാരംഭം കുറിച്ചത് . തുടര്‍ന്ന്‍ ആപ്പാഞ്ചിറ മാന്നാര്‍ ഗവ . എല്‍ . പി . സ്കൂളില്‍ നാലാം ക്ലാസ്സ് വരെ പഠിച്ചു. അന്നത്തെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്ന നാനന്‍ സാര്‍ ,കീഴ്ങ്ങാട് അന്നമ്മ സാര്‍ ,ആദ്ധ്യാപികരായ രവി സാര്‍ നങ്ങേലികുട്ടി ടീച്ചര്‍, ഭാരതി സാര്‍ എന്നിവരെല്ലാം എല്‍ . പി . സ്കൂളില്‍ ഒരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട അദ്ധ്യാപകരായിരുന്നു. തുടര്‍ന്ന്‍ , അഞ്ച് മുതല് ഏഴ് വരെ ക്ലാസ്സുകളില്‍ പൂഴിക്കോല്‍ സെന്‍റ മാര്‍ത്താസ് യു . പി. സ്കൂളിലാണ് പഠിച്ചത്. ആദരണീയനായ ഫ . ലൂക്കോസ് മണലേല്‍ സ്ഥാപിച്ച പൂഴിക്കോല്‍ സ്കൂള്‍ തികച്ചും കാര്‍ഷികമായ ഒരു കൊച്ചു ഗ്രാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിരുന്നു. ഇവിടെ പഠിക്കുമ്പോഴാണ് ആദ്യമായി പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്. ക്ലാസ്സ് ടീച്ചറായി അഞ്ചാം ക്ലാസില്‍ പ്രവര്‍ത്തിച്ചിരുന്ന മണലേല്‍ എം . പി . ചാക്കോ സാറാണ് ആദ്യത്തെ ക്ലാസ്സ്‌ മീറ്റിംഗില്‍ പ്രസംഗിക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതുപ്രകാരം എഴുതി തയ്യാറാക്കി കാണാതെ പഠിച്ച ആദ്യത്തെ പ്രസംഗം ദൈവാനുഗ്രഹത്താല്‍ ക്ലാസ്സ് മീറ്റിംഗില്‍ നന്നായി പറയുവാന്‍ കഴിഞ്ഞെന്ന് എല്ലാവരും പൊതുവെ അഭിപ്രായപ്പെട്ടു. ഇതിന്‍റെ വെളിച്ചത്തില്‍ പൂഴിക്കോല്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ . ടി .കെ . സിറിയക് സാര്‍ പ്രത്യേകം അഭിനന്ദിച്ചു . തുടരന്ന്‍ സ്കൂളില്‍ പ്രസംഗം ക്ലബിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു . മോന്‍സ് ജോസഫ് ഉള്‍പ്പടെയുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇതില്‍ അംഗങ്ങളായി തീര്‍ന്നു. എല്ലാ മാസവും നടക്കുന്ന സ്കൂള്‍ സാഹിത്യ സമാജത്തിന്‍റെ മീറ്റിങ്ങുകളില്‍ പ്രസംഗിക്കാന്‍ പിന്നീട് അവസരം ലഭിച്ചു . വിവിധ അദ്ധ്യാപകരാണ് പ്രസംഗങ്ങള്‍ എഴുതി തന്നിരുന്നത്. ഇത് കാണാതെ പഠിച്ചു പ്രസംഗിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി തീര്‍ന്നു. ഇതിന്‍റെ വെളിച്ചത്തില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുറവിലങ്ങാട് സബ് ജില്ല പ്രസംഗമത്സരത്തില്‍ ആദ്യമായി പങ്കെടുക്കാന്‍ അവസരം ലഭിച്ചു . ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുറവിലങ്ങാട് സബ് ജില്ലയിലെ ഏറ്റവും മികച്ച പ്രസംഗ വിദ്യാര്‍ഥികളില്‍‍ ഒരാളായി തീരാന്‍ കഴിഞ്ഞു. ഇതോടൊപ്പം സ്പോര്‍ട്സന്‍റെ രംഗത്തും നന്നായി പങ്കാളിയായി. സ്പോര്‍ട്സന്‍റെ ചുമതലയിലുണ്ടായിരുന്ന മായ ടീച്ചറുടെ പ്രോത്സാഹനമാണ് ഇതിന് കാരണമായി തീര്‍ന്നത് . ഏട്ടാം ക്ലാസ്സ് മുതല്‍ കടുത്തുരുത്തി സെന്‍റ മൈകിള്‍സ് ഹൈസ്കുളില്‍ പഠനം ആരംഭിച്ചു . കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി വലിയ പള്ളിയുടെ കീഴില്‍ പ്രവര്ത്തിച്ചു വരുന്ന അതിപുരാതനമായ വിദ്യാലയം എന്ന മഹത്വം കടുത്തുരുത്തിയുടെ ചരിത്രത്തില്‍ സെന്‍റ മൈകിള്‍സ് സ്കുളിനുണ്ട് . സെന്‍റ മൈകിള്‍സ് ഹൈസ്കുളില്‍ പഠനത്തില്‍ ശ്രദ്ധിച്ചതോടൊപ്പം കലാ-കായിക രംഗത്തിലും പ്രത്യക ശ്രദ്ധ ചെലുത്തുകയുണ്ടായി . സ്കൂള്‍ വോളിബോള്‍ ടീമിലും ഫുട്ബോള്‍ ടീമിലും അംഗമായി തീര്‍ന്നു.ജില്ലാ സ്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കടുത്തുരുത്തി സ്കൂളിനുവേണ്ടിയുള്ള ടീമിലും പങ്കെടുക്കാന്‍ കഴിഞ്ഞു. പിന്നീട് വോളിബോള്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആപ്പാഞ്ചിറ നാഷണല്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന പിതാവ് ഓ. ജോസഫിന്‍റെ ടീം അംഗമായിരുന്ന പിതാവിന്‍റെ സഹോദരന്‍ എന്‍ . ജെ . വര്‍ഗീസിന്‍റെ വഴിയിലൂടെ ആപ്പാഞ്ചിറ നാഷണല്‍ വോളിബോള്‍ ടീമിന്‍റെ ക്യാപ്റ്റനായി പിന്നീട് മാറി . നിരവധി ടൂര്‍ണമെന്‍റ്കളില്‍ പങ്കെടുത്തു . ആപ്പാഞ്ചിറയില്‍ സംഘടിപ്പിച്ച അഖില കേരളാടിസ്ഥാനത്തിലുള്ള വോളിബോള്‍ ടൂര്‍ണമെന്‍റ്കളുടെ മുഖ്യസാരഥിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു . പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി അഖില കേരള വോളിബോള്‍ ടൂര്‍ണമെന്‍റ്ക ആപ്പാഞ്ചിറയില്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്കി. കടുത്തുരുത്തി സ്കൂളില്‍ നിന്നും സെക്കന്‍ഡ് ക്ലാസ്സില്‍ എസ് . എസ് . എല്‍.സി . പാസായ ശേഷം തലയോലപറമ്പ് ഡി . ബി . കോളേജില്‍ പ്രീഡിഗ്രീക്ക് ചേര്‍ന്നു . ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കേരള വിദ്യാര്‍ഥി കോണ്ഗ്രസിന്‍റെ ( കെ . എസ് . സി .) മെമ്പര്‍ഷിപ്പ് എടുത്തതാണ് രാഷ്ട്രീയ രംഗത്തെ ഔദ്യോഗിക തുടക്കം. സ്ക്കൂളില്‍ രാഷ്ട്രീയം അനുവദിക്കാത്തത് കൊണ്ട് ക്ലാസ്സ് വിട്ടശേഷം കടുത്തുരുത്തി പാര്‍ട്ടി ഓഫീസില്‍ മെമ്പര്‍ഷിപ്പ് എടുത്തവരെ വിളിച്ചു കൂട്ടിയ യോഗത്തില്‍ പങ്കെടുത്തു. കെ . എസ് . സി . സര്‍ഗ്ഗവേദി സംസ്ഥാന കണ്‍വീനര്‍ അന്തരിച്ച വി . ജെ . മാത്യു , കെ . എസ് . സി . നിയോജകമണ്ഡലം പ്രസിഡണ്ട്‌ അന്തരിച്ച മാത്യു തോമസ് നെയ്യ്ത്തുംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പിന്നീട് വിളിച്ചു ചേര്‍ത്ത വിദ്യാര്‍ഥികളുടെയോഗത്തില്‍ കെ . എസ് .സി .ആപ്പാഞ്ചിറ ലോക്കല്‍ യൂണിറ്റിന്‍റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു . തലയോലപ്പറമ്പ് ഡി . ബി . കോളേജില്‍ കെ . എസ് . സി . യുടെ ബസേലിയസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടായി ആദ്യവര്‍ഷം തന്നെ തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചു . കെ . എസ് . യു . - കെ . എസ് . സി . മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി . 1984- ല്‍ കോട്ടയം ബസേലിയസ് കോളേജില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു . കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രസംഗങ്ങളും മനോഹരമായി എഴുതി തന്നത് മികച്ച വാഗ്മയിയായിരുന്ന അന്തരിച്ച സി . കെ . ജീവനാണ് . ബസേലിയസ് വിജയഗാഥയില്‍ മുന്‍ ചെയര്‍മാന്‍ പി . എ . സലീം വലിയ സഹായം ചെയ്തിട്ടുണ്ട് . കേരള സര്‍വ്വകലാശാലയില്‍ എം . എ . വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കേരള പ്രൈവറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് , സ്റ്റുഡന്‍റസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി പ്രവര്ത്തിച്ചു . കേരള ലോ ആക്കാഡമി ലോ കോളേജ് - തിരുവനന്തപുരത്തു നിന്നും നിയമബിരുദം കരസ്ഥ്മാക്കി . തുടര്‍ന്ന്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത് പ്രാക്ടീസ് ആരംഭിച്ചു . കെ . എസ് . സി . സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുന്നോട്ട് പോകുന്നതിനിടയില്‍ 1996- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയമസഭാമണ്ഡലത്തില്‍ കേരളകോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു . വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ മോന്‍സ് ജോസഫ് കെ . എസ് . സി . യുടെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ എട്ട് ദിവസം മോന്സ് ജോസഫ് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു . കേരളത്തില്‍ കേന്ദ്ര സര്‍വ്വകലാശാല , ഐ . ഐ . ടി . , ഐ . ഐ . എം . തുടങ്ങിയ അഖിലേന്ത്യാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ . എസ് . സി . നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങള്‍ മോന്‍സ് ജോസഫ് നേതൃത്വം നല്‍കിയത് കേരളത്തിന്‍റെ മുഴുവന്‍ ശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളായിരുന്നു .ഇപ്പോള്‍ ഇതെല്ലാം കേരളത്തില്‍ സാക്ഷാത്ക്കരിക്കപ്പെടുബോള്‍ ഇന്നലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ദീര്‍ഘവീക്ഷണ കാഴ്ചപ്പാടും സമൂഹത്തിന്‍റെ മതിപ്പ് ഏറ്റുവാങ്ങുന്നതാണ് . വിദ്യാര്‍ഥി രാഷ്ട്രീയതോടൊപ്പം സാമൂഹ്യ പ്രസ്ഥാനങ്ങളും സമുദായ സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു . ബാലജനസംഖ്യ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളില്‍ അംഗമായിരുന്നു . കെ . സി . വൈ . എം മിന്‍റെ നേതൃരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു . സംസ്ഥാന അടിസ്ഥാനത്തില്‍ നടന്നിട്ടുള്ള നിരവധി പ്രസംഗ ഡിബേറ്റ മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ പ്രസംഗം മത്സരവും മുഖ്യ ഹോബിയായിരുന്നു . കടുത്തുരുത്തി സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ട്രേഡ് യൂണിയന്‍ ചുമതലയും ഏറ്റെടുക്കാന്‍ അവസരമുണ്ടായി . പിന്നീട് കെ . ടി . യു . സി . യുടെ വിവിധ യൂണിയനുകളുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു . 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി നിയമസഭയിലെത്തിയ മോന്‍സ് ജോസഫ് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് കടുത്തുരുത്തി മണ്ഡലത്തിനു ചരിത്ര നേട്ടമാണ് വികസന രംഗത്ത് യാഥാര്‍ത്ഥ്യമാക്കിയത് .ഒരു ജനപ്രതിനിധി നാടിനോടും ജനങ്ങളോടും കാണിക്കേണ്ട ആത്മാര്‍ത്ഥതയും ആര്‍പ്പണ മനോഭാവവും പൂര്ണ്ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ എം.എല്‍ .എ എന്ന നിലയില്‍ മോന്‍സിന് കഴിഞ്ഞു . കടുത്തുരുത്തി മണ്ഡലത്തില്‍ നിരവധി സ്ഥാപനങ്ങളും വികസന പദ്ധതികളും യാഥാര്ഥ്യമാക്കാന്‍ മോന്‍സിന് കഴിഞ്ഞതിലൂടെ അത്ഭുതകരമായ മുന്നേറ്റമാണ് വികസന രംഗത്ത് ഉണ്ടായത് . എന്നാല്‍ 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മോന്സിന് വിജയിക്കാന്‍ കഴിഞ്ഞില്ല . എല്‍ .ഡി .എഫ് . ന് എതിരായ തരംഗങ്ങളില്‍ കേരള കോണ്ഗ്രസ്സ് (ജെ ) യിലെ ഡോ .കെ .സി ജോസഫ് മാത്രമാണ് വിജയിച്ചത് .എന്നാല്‍ ജനസേവനം മുഖ മുദ്രയായി സ്വീകരിച്ച മോന്‍സ് ജോസഫ് ഇക്കാര്യത്തിലും മാതൃക കാണിച്ചു. നിസ്വാര്ഥമായി കടുത്തുരുത്തിയിലെ ജനങ്ങളെയും നാടിനേയും സ്നേഹിച്ചുകൊണ്ട് വിശ്രമമില്ലാത്ത പ്രവര്‍ത്തനം കൂടുതല്‍ സജീവതയോടെ കാഴ്ച വയ്ക്കാന്‍ കഴിഞ്ഞതിലൂടെ ജനങ്ങളുടെ മതിപ്പിന് കൂടുതല്‍ കാരണമായി . 2001-ല്‍ കേരളാ യൂത്ത് ഫ്രണ്ടിന്‍റെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ തുടര്ന്ന് കേരളമൊട്ടാകെ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് സംസ്ഥനത്തിന്‍റെ സമഗ്ര വികസനത്തിനു വേണ്ടി പാര്‍ട്ടി നേതാവ് ശ്രീ .പി .ജെ .ജോസഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങി .യൂത്ത് ഫ്രൊണ്ടിന്‍റെ പോരാട്ടങ്ങള്‍ സജീവമാക്കാന്‍ മോന്‍സിന് കഴിഞ്ഞു . കേരള യൂത്ത് ഫ്രൊണ്ടിനെ കേരളത്തിലെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന യുവജന സംഘടനയാക്കി മാറ്റാന്‍ മോന്‍സിനു കഴിഞ്ഞു. തുടര്‍ച്ചയായി പ്രോഗ്രാമുകള്‍ സംഘടനയെ കൂടുതല്‍ ശ്രേദ്ധേയനാക്കി . കേരളത്തിന്‍റെ റെയില്‍വേ വികസനം ആവശ്യപ്പെട്ടു കൊണ്ട് പാര്‍ലമെന്‍റ മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള ശക്തമായ പ്രേക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദേശീയ സംസ്ഥാന തലങ്ങളില്‍ സെമിനാറുകളും ചര്ച്ചകളും സമരങ്ങളും ഒരു പോലെ സംഘടിപ്പിച്ചു .2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ നിന്നും മോന്‍സ് ജോസഫ് വീണ്ടും വിജയിച്ചു .രാഷ്ട്രിയത്തിനതീതമായി ജനങ്ങള്‍ കാണിച്ച വലിയ സ്നേഹവും സഹകരണവുമാണ് മോന്‍സിന്‍റെ വിജയത്തിന് വീണ്ടും സാഹചര്യമുണ്ടായത്. ഇതേതുടര്‍ന്ന്‍ ഇരട്ടി സ്നേഹത്തോടെ നാടിനും ജനങ്ങള്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മോന്‍സ് ജോസഫ് വ്യാപൃതനായി.2006 മുതല്‍ 2011 വരെ ഉള്ള കാലഘട്ടവും വികസനരംഗത്ത് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി .2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുനഃക്രമീകരിക്കപ്പെട്ട പുതിയ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ നിന്നും ചരിത്ര വിജയിച്ചു കൊണ്ടാണ് മോന്‍സ് ജോസഫ് വിജയിക്കുന്നത് .കടുത്തുരുത്തിയുടെ നാളിതു വരെയുള്ള ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം 23,000-ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് ജനങ്ങള്‍ സമ്മാനിച്ചത് .കടുത്തുരുത്തിയുടെ വികസന നായകന്‍ എന്ന അംഗീകരമാണ് ഇതോടെ ജനങ്ങള്‍ നെഞ്ചിലേറ്റിയത് .2011-ലെ പുതിയ നിയമസഭയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംന്ധിച്ച നിയമസഭാ കമ്മിറ്റിയുടെ ചെയര്‍മാനായി ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നു . കടുത്തുരുത്തി സെന്‍റ മൈകിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക സോണിയയാണ് മോന്‍സിന്‍റെ സഹധര്‍മ്മിണി. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മരീനയും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഇമ്മാനുവലും മക്കളാണ്.

vision 2015

Vision 2015

      കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക വികസനരംഗത്ത് കേരളത്തിലാകമാനം പുത്തന്‍ മാതൃകയാവാന്‍ കഴിയുന്ന വിധത്തില്‍ സംയോജിപ്പിച്ചുകൊണ്ട് “വിഷന്‍ 2015“ന് രൂപം നല്‍കിയിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ,ജില്ലാ –ബ്ലോക്ക്‌ -ഗ്രാമപഞ്ചായത്ത്‌ സമിതികളുടെയും, മറ്റു സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളുടേയും സംയുക്ത സഹകരണത്തോടെ 2013 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന എല്ലാ വികസനസംരംഭങ്ങളും ഉള്‍പെടുത്തിയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലം സമഗ്രവികസനപദ്ധതി “വിഷന്‍ 2015”-ന്‍റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച്‌ 9ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുകയുണ്ടായി. തൃശ്ശൂര്‍‍ കില ട്രെയിനിംഗ് സെന്‍ററിന്‍റെ നേതൃത്വത്തിലും കഴിഞ്ഞ വര്‍ഷം നിയോജകമണ്ഡലം അടിസ്ഥാനത്തിലും നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണ് “വിഷന്‍ 2015”ന് രൂപം നല്‍കിയിട്ടുള്ളത്. തുടര്‍ന്ന് നടത്തുന്ന പ്രാദേശിക ജനകീയ കൂട്ടായ്മകളുടെ അടിസ്ഥാനത്തില്‍ വികസന മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതാണ് തിരുമാനിച്ചിട്ടുള്ളത്. വിഷന്‍ ഒന്നാമത്തെ പരിഗണന നല്‍കുന്നത് നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും സമഗ്ര കുടിവെള്ള പദ്ധതി നടപ്പക്കുന്നതിനാണ്. ഇതിന്‌ ആവശ്യമായ വിവിധ വാട്ടര്‍ അതോറിറ്റി ആഫിസുകള്‍ കടുത്തുരുത്തി മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ കീഴിലുള്ള സര്‍കാര്‍ അഫിസുകളും, സ്ഥാപനങ്ങളും ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍ ഏറ്റവും അധികം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞ മണ്ഡലങ്ങളിലൊന്നായി കടുത്തുരുത്തി ഇതിനോടകം മാറികഴിഞ്ഞിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായി എം.സി.റോഡ്‌ വികസനം യാഥാര്‍ത്ഥ്യമാക്കും. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മുഴുവന്‍ റോഡുകളും ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള റോഡ്‌ നെറ്റ്‌വര്‍ക്ക് വിഷന്‍ 2015ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ബൈപ്പാസ് റോഡുകള്‍ ഇതിന്‍റെ ഭാഗമായി പൂര്‍ത്തിയാക്കും. മിനി സിവില്‍ സ്റ്റേഷനുകള്‍, പഞ്ചായത്ത് ആസ്ഥാന മന്ദിരങ്ങള്‍, ഗവണ്‍മെന്‍റ് സ്കൂള്‍-കോളേജ്‌ കെട്ടിട സമുച്ചയങ്ങള്‍ എന്നിവയ്ക്കു വേണ്ടി പ്രത്യേക പ്രോജക്ടിന് രൂപം കൊടുത്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിക്കുന്ന പ്രധാനപ്പെട്ട വിവിധ സ്ഥാപനങ്ങളും പദ്ധതികളും ഈ കാലഘട്ടത്തില്‍ ആരംഭിക്കുന്നതാണ്. കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുവാനും കര്‍ഷകരെ സംരക്ഷിക്കുവാനും കഴിയുന്ന വിധത്തിലുള്ള നൂതന പദ്ധതികള്‍ നടപ്പാക്കും. പരിസ്ഥിതി സംരക്ഷണത്തിനും വെള്ളപ്പൊക്ക കെടുതികള്‍ ഒഴിവാക്കുന്നതിനും, നീരൊഴുക്ക്‌ വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന വിധത്തില്‍ വിവിധ തോടുകളും ഉള്‍നാടന്‍ ജലാശയങ്ങളും നവീകരിക്കുന്നതിന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. MVIP കനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യുന്നത് “വിഷന്‍ 2015”- ലെ മുഖ്യകര്‍മ്മപരിപാടിയാണ്. അതിപുരാതനമായ ക്ഷേത്രങ്ങള്‍, ദേവാലയങ്ങള്‍, എന്നിവയുടെ പ്രാധാന്യം സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ വികസന പദ്ധതികള്‍, കലാ -സാംസ്കാരിക – ഗവേക്ഷണ പഠന കേന്ദ്രം എന്നിങ്ങനെയുള്ള സുപ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് “വിഷന്‍ 2015” നടപ്പക്കുന്നത്. വിദ്യാഭ്യാസ-ബൗദ്ധിക രംഗത്ത് യുവ തലമുറയ്ക്ക് പ്രോത്സാഹനം നല്‍കാനും പുത്തന്‍ കായിക പ്രതിഭകളെ വാര്‍ത്തെടുക്കാനും കഴിയുന്ന വിധത്തിലുള്ള സുപ്രധാന കര്‍മ്മ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി ആവിഷ്കരിക്കുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയും വിജ്ഞാന വളര്‍ച്ചയും ലക്ഷ്യവെച്ചുകൊണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കേരളാ സയന്‍സ്‌ സിറ്റി കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കുറവിലങ്ങാട്‌ യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കടുത്തുരുത്തി കേന്ദ്രമായി ആരംഭിച്ച പുതിയ വിദ്യാഭ്യാസ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്ന് ഏറ്റവും സഹായകരമാണ്. ഇതോടൊപ്പം കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ് , കടുത്തുരുത്തി ഗവ: പോളി ടെക്നിക്ക്, ഞീഴൂര്‍ അപ്ലൈഡ സയന്‍സ്‌ കോളേജ് , കടുത്തുരുത്തി കേന്ദ്രിയ വിദ്യാലയം, മുളക്കുളം- പെരുവ ഗവ: ഐ.ടി.ഐ തുടങ്ങിയ പുതിയ സ്ഥാപനങ്ങളും മറ്റ് കോളേജുകളും സംയോജിപ്പിച്ചുകൊണ്ട് സ്കൂള്‍ -കോളേജ് പഠന നിലവാരം ഉയര്‍ത്താനും ഏറ്റവും സഹായിക്കുന്ന വിധത്തിലാണ് “വിഷന്‍ 2015”-ന് രൂപം നല്‍കിയിട്ടുള്ളത്. വികസനപ്രവര്‍ത്തനങ്ങള്‍ ജനകീയാവശ്യത്തിന്‍റെ മുന്‍ഗണനാടിസ്ഥാനത്തിലും സമയബന്ധിതമായും നടപ്പാക്കുന്നതിന് ജനനേതാക്കളും ജനപ്രതിനിധികളും ഉധ്യോഗസ്ഥരും ചേര്‍ന്നുള്ള കൂട്ടായ പരിശ്രമമാണ് “വിഷന്‍ 2015”ലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. കേരളത്തിന്‍റെ വികസന രംഗത്ത് “കടുത്തുരുത്തി മോഡല്‍ ” പുത്തന്‍ മാതൃകയാകുന്നുയെന്നത് നമുക്ക് ഏവര്‍ക്കും അഭിമാനകരമാണ്.


Download

Testimonials

Speech

contact

MONS JOSEPH

ROOM NO.703
CHANDRAGIRI BLOCK
MLA QUARTERS
THIRUVANANTHAPURAM
Ph: (O) 0471-2512599
admonsjoseph@gmail.com
-->