കഠിനാധ്വാനത്തിന്‍റെ പര്യായം , നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതിരൂപം, ജനസേവനത്തിന്‍റെ ആള്‍രൂപം ,സംശുദ്ധിയുടെ രാഷ്ട്രീയ ജീവിതം ….കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ വികസനപാതകള്‍ വെട്ടിത്തുറന്ന് മുന്നേറുന്ന മോന്‍സ് ജോസഫ് എം .എല്‍ .എ യെ ക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ പോലും പറയും ജനപ്രതിനിധികള്‍ ഇങ്ങനെ വേണം… .
സംസ്ഥാനത്തിന് ആകെ അഭിമാനകരമായ വികസന നേട്ടങ്ങളാണ് കടുത്തുരുത്തി നിയോജകമണ്ഡലം എം .എല്‍ എ മോന്‍സ് ജോസഫിലൂടെ കരഗതമാകുന്നത്. മന്ത്രിയായും എം എല്‍ എ യായും പൊതുപ്രവര്‍ത്തകനായും ജനഹൃദയങ്ങളെ കീഴടക്കി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയ തിലകമാണിയുമ്പോഴും വികസന നേട്ടങ്ങളൊന്നായി മണ്ഡലത്തിന്‍റെ കൈപ്പിടിയിലൊതുക്കുമ്പോഴും ജനപ്രിയനായകന്‍ നല്‍കുന്ന മറുപടിക്ക് മാറ്റമില്ല. എല്ലാ ജനങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഈശ്വരനുഗ്രഹവും . നിയോജക മണ്ഡലത്തെ വികസനത്തില്‍ നിന്നും വികസനത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന തിരക്കുകള്‍ക്കിടയില്‍ നാട്ടു വാര്‍ത്തയുമായി പങ്കിട്ട നിമിഷങ്ങളിലൂടെ .
നിയോജക മണ്ഡലത്തിലും നിയമസഭയിലും സജീവ സാന്നിധ്യമാകുന്ന അങ്ങേക്ക് ദിവസത്തിന് ദൈര്‍ഘ്യം പോരെന്ന് തോന്നിയിട്ടുണ്ടോ ?
ജനപ്രതിനിധിയെന്ന നിലയില്‍ ഉത്തരവാദിത്വങ്ങളേറേയുണ്ടെന്ന് മനസ്സെപ്പോഴും പറയും . നിയമനിര്‍മ്മാണത്തില്‍ പങ്കെടുക്കാനും വികസന പ്രക്രിയകള്‍ നേടിയെടുക്കാനും നിയമസഭയിലെത്തണം. ഇതോടൊപ്പം നിയോജക മണ്ഡലത്തിലെ കടമകളും ജനകീയ സാന്നിധ്യവും നിറവേറ്റുകയും വേണം. ആഘോഷങ്ങളിലാണെങ്കിലും ദുഖങ്ങളിലാണെങ്കിലും നിയോജക മണ്ഡലത്തിലെ ഓരോ വീടുകളിലെയും ആവശ്യങ്ങളിലും പൊതു ആവശ്യങ്ങളിലും എത്താന്‍ പരിശ്രമിക്കാറുണ്ട് .നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രദേശികാവശ്യങ്ങള്‍ പരിഹരിക്കാന്‍ പരമാവധി സമയം കണ്ടത്തേണ്ടതും അത്യന്താപേക്ഷികമാണ് . ഇക്കാര്യങ്ങളെല്ലാം പരമാവധി ശ്രദ്ധ ചെലുത്താറുണ്ട് .
നിയോജക മണ്ഡലത്തിലെ റോഡുകളിലൂടെയെത്തുന്നവരെല്ലം അങ്ങയെ നന്ദിയോടെ ഓര്‍ക്കുന്നതായി പറയുന്നുണ്ടല്ലോ ?
കടുത്തുരുനിയോജക മണ്ഡലം റോഡുവികസനത്തിലെ മാതൃകയായിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി യെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു.എം.എല്‍ .എ എന്ന നിലയിലും ഈ ഉത്തരവാദിത്തം പരമാവധി ആത്മാര്‍ത്ഥതയോടെ നിറവേറ്റാന്‍ പരിശ്രമിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ സംതൃപ്തിയോടെ യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട് .
റോഡ് വികസനം പോലെ ശുദ്ധ ജല വിതരണ രംഗത്തെ വാഗ്ദാനവും നിറവേറ്റപ്പെടുകയാണല്ലോ ?
കടുത്തുരുത്തി –വെളിയന്നൂര്‍ പദ്ധതി 1996-2000 ത്തില്‍ എം .എല്‍ .എ ആയിരിക്കെ തുടങ്ങിയതാണ് ഇതിന്‍റെ ഒന്നാം ഘട്ടം പ്രവര്‍ത്തനം പൂര്‍ത്തികരിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം ഏറെയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം ട്രയല്‍ റണ്‍ നടത്തുകയുണ്ടായി . ഇത് വിജയകരമായി നടത്താന്‍ കഴിഞ്ഞു . മാര്‍ച്ച് 31 നു മുന്‍പ് ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം.
ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന പഞ്ചായത്തുകള്‍ ?
മുളക്കുളം, കുറവിലങ്ങാട് , ഞീഴൂര്‍, ഉഴവൂര്‍, വെളിയന്നൂര്‍ ,തലയോലപറമ്പ്,കടുത്തുരുത്തി തുടങ്ങിയ പഞ്ചായത്തുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതില്‍ പെടാത്ത മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ പുതിയ കുടിവെള്ള പദ്ധതിയുടെ സാധ്യത പഠനം ജല അതോറിറ്റി നടത്താന്‍ മന്ത്രി തല യോഗം തീരുമാനിച്ചിട്ടുണ്ട്. കടപ്പാമുറ്റം പഞ്ചായത്തില്‍ ജലനിധിയും പുതിയ കുടിവെള്ള പദ്ധതിയും നടപ്പാക്കും .
കടുത്തുരുത്തി –വെളിയന്നൂര്‍ പദ്ധതിയില്‍ കുറവിലങ്ങട്ടെ പ്രവര്‍ത്തനങ്ങള്‍ അവശേഷിക്കുകയല്ലേ ?
കുറവിലങ്ങാട് ,ഞീഴൂര്‍, പഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കീയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗ്രാമ പഞ്ചായത്തിന്‍റെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തികരണത്തിന് വേണ്ടിയിട്ടുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് .
മൂവാറ്റുപുഴ നദീതട പദ്ധതി കമ്മീഷന്‍ ചെയ്യുന്നത് ജല ലഭ്യത ഉറപ്പാക്കില്ലേ ?
ഈ പദ്ധതിയുടെ അനിശ്ചിതത്വം പരിഹരിച്ച് മാര്‍ച്ച് 31 നു മുന്‍പ് കമ്മിഷന്‍ ചെയ്യാനാണ് ശ്രമങ്ങള്‍ . പരിശോധനടിസ്ഥാനത്തില്‍ വെള്ളമൊഴുക്കിയതോടെ ആവശ്യമുള്ള അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. കുരവിലങ്ങാട്ട് അടക്കം ഈ വേനലിന് മുന്‍പ് കനാലിലൂടെ വെള്ളമെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളമൊഴിക്കിയത് വേനല്‍ കാലത്ത് കൃഷിക്കാര്‍ക്കും ജനങ്ങള്‍ക്കും പൊതുവേ ഉപകാരമായിരുന്നു .
ഗതാഗതരംഗത്തെ ലക്ഷ്യങ്ങള്‍ ?
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ ബൈപാസ് റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കടുത്തുരുത്തി ബൈപാസിന്‍റെ സ്ഥലമെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കടുത്തുരുത്തി , കുറവിലങ്ങാട് ബൈപാസുകളുടെ നിര്‍മ്മാണo സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഏറ്റുമാനൂര്‍ -എറണാകുളം റോഡും എംസി റോഡും സംഗമിക്കുന്ന പട്ടിത്താനത്ത് നിന്നാരംഭിക്കുന്ന ഏറ്റമാനൂര്‍ മണര്‍ക്കാട് ബൈപാസിന് മന്ത്രിയിരിക്കെ 18 കോടി രൂപ അനുവദിച്ചിരുന്നു . ഇതിന്‍റെ സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. മരങ്ങാട്ടുപള്ളിക്ക് പുതിയ ബൈപാസാണ് ലക്ഷ്യം. മരങ്ങാട്ടുപള്ളിയില്‍ ജംഗ്ഷന്‍ വികസനം ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി പുതിയ ബൈപാസിന്‍റെ സാധ്യത പരിശോധിക്കും . ഏറ്റുമാനൂര്‍ വൈക്കം റോഡിലെ വളവ് നികത്താനും കുറപ്പന്തറ ജംഗ്ഷന്‍ വികസനത്തിനുമുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുന്നു .
ആരോഗ്യമേഖലയില്‍ മുന്നെറ്റങ്ങളുണ്ടോ ?
കുറവിലങ്ങാട് ആശുപത്രി താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തിരുന്നു . കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെത്തുകയും ഭൗതീകമായ സൗകര്യം മെച്ചപെടുത്തുകയും വേണം.9.5 കോടിയുടെ പദ്ധതി ഇതിനായി തയ്യാറാക്കി ആരോഗ്യ വകുപ്പ് പരിഗണിച്ചുവരുകയാണ് . നബാര്‍ഡിന്‍റെ പദ്ധതിയില്‍പ്പെടുത്തി 44 ലക്ഷം രൂപ കെട്ടിടനിര്‍മ്മാണത്തിനായി അനുവദിച്ചു കഴിഞ്ഞു . കാലതാമസം കൂടാതെ ആശുപത്രിയിലെ തസ്തികളുടെ അംഗീകാരവും നേടേണ്ടാതുണ്ട്. മരങ്ങാട്ടുപള്ളിയില്‍ ആശുപത്രിക്കു പുതിയ കെട്ടിടനിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത് . ഇതിന്‍റെ നടപടികള്‍ പുരോഗമിച്ചു വരുന്നു. ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ സ്മാരക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി മാറ്റുന്നതിനായി പത്തു കോടി രൂപയുടെ പ്രപ്പോസലില്‍ ധനകാര്യമന്ത്രി കെ .എം മാണി ഫണ്ട് അനുവദിച്ചു നല്‍കീയിട്ടുണ്ട്. ഈ പ്രവര്‍ത്തനം ടെണ്ടര്‍ ചെയ്ത് ഉടനെ നിര്‍മ്മാണം ആരംഭിക്കുന്നതാണ്.
കുറവിലങ്ങാട് മിനി സിവില്‍സ്റ്റേഷന്‍ വികസന രംഗത്തെ ഒരു അഭിമാനസ്തംഭാമാണല്ലോ ?
തീര്‍ച്ചയായും . കുറവിലങ്ങാടിന്‍റെ പുരോഗതിയില്‍ സിവില്‍ സ്റ്റേഷന്‍ ഒരു തിലകക്കുറിയാണ്.മിനി സിവില്‍ സ്റ്റേഷന്‍റെ രണ്ടാം ഘട്ട വികസനം ആരംഭികുന്നുവെന്നതാണ് സന്തോഷകരം. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുട കീഴില്‍ എത്തിയത് ജനങ്ങള്‍ക്കുണ്ടായ സന്തോഷം വലുതാണ്. രണ്ടാം ഘട്ടത്തിന് ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് .
കുറവിലങ്ങാട് 66 കെവി സബ്സ്റ്റേഷന്‍റെ പ്രയോജനം പൂര്‍ണമായി ലഭിക്കുന്നിലെന്ന്‍ പറയപ്പെടുന്നുണ്ടല്ലോ ?
സബ്സ്റ്റേഷന്‍റെ പ്രയോജനം പരമാവധി കുറ്റമറ്റരീതിയില്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സബ്സ്റ്റേഷന്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് . കുറവിലങ്ങാട് ടൌണ്‍ വോള്‍ട്ടേജ് പ്രശ്നംമൂലം വ്യാപാരസ്ഥാപനങ്ങലടക്കം നേരിടുന്ന പ്രതിസന്ധിക്ക് ഇത് പരിഹാരമാകും .
കുറവിലങ്ങാടിന്‍റെ പ്രൌഡിക്കൊത്ത വികസന കാഴ്ചപ്പാട്?
നാടിന്‍റെ പ്രാധാന്യവും പ്രൌഡിയും പരിഗണിച്ചുള്ള ലക്ഷ്യങ്ങളാണ് കൈവരിക്കുന്നതും ശ്രമിക്കുന്നതും തീര്‍ഥാടന ടൂറിസത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപെടുത്തും. ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മന്ത്രി എം പി അനില്‍ കുമാറുമായി ചര്‍ച്ച ചെയ്ത് തീര്‍ഥാടന ടൂറിസം സാധ്യതകള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തീട്ടുണ്ട്.
കോഴ ജില്ലാ കൃഷിത്തോട്ടം ഒരു വികസനഖനിയല്ലേ ?
ജില്ലാ കൃഷിത്തോട്ടത്തിലെ വികസനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് സംയുക്ത നീക്കം നടത്തിവരുകയാണ് . ഇക്കാര്യത്തില്‍ എം പി യുടെ നേതൃത്വവും , വിവിധങ്ങളായ വികസന പദ്ധതികളാണ് അജണ്ടയിലുള്ളത്. കുട്ടനാട് പാക്കേജിന്‍റെ പ്രയോജനം കൃഷിത്തോട്ടത്തിനും ലഭ്യമാകും . ഇതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തു നടത്തുകയുണ്ടായി. ശ്രീ. ജോസ്.കെ. മാണിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ആദ്യത്തെ സയന്‍സ് സിറ്റി കുറവിലങ്ങാട് വില്ലേജില്‍ കോഴാ കേന്ദ്രമായി സ്ഥാപിക്കുമെന്ന് തീരുമാനമായിട്ടുയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥലം വിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട് . കേന്ദ്രാനുമതിക്കായി ശ്രീ ജോസ് കെ മാണി എം പി നേതൃത്വം നല്‍കി വരുന്നു.
സംസ്ഥാന സീഡ് ഫാം?
ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സീഡ് ഫാമിന്‍റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു പുതിയ പ്രോജക്റ്റ് ഇക്കാര്യത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചു വരികയാണ് .
റോഡു വികസനരംഗത്തെ മാതൃക ?
കുറവിലങ്ങാട് : കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവരെല്ലാം മനസ്സില്‍ പറയുന്ന ഒരു കാര്യമുണ്ട് . സംസ്ഥാനമാകെ ഇത്തരം റോഡുകള്‍ വേണം. മോന്‍സ് ജോസഫ് എം എല്‍ എ യുടെ നേതൃത്വവും വികസന കാഴ്ചപ്പാടുമാണ് റോഡു വികസന രംഗത്ത് മാതൃകയായി നില്‍ക്കാന്‍ കടുത്തുരുത്തിക്ക് കരുത്തേകുന്നത്.25 കോടി രൂപ ചെലവഴിച്ചുള്ള ഡോ.കെ ആര്‍ നാരായണന്‍ സ്മാരക റോഡിലെത്തി നില്‍കുകയാണ് റോഡ് വികസന രംഗത്തെ മുന്നേറ്റം.കെ എം മാണി ധനകാര്യമന്ത്രിയിരിക്കെ ലക്ഷ്യമിട്ട തിരുവല്ല –നെടുമ്പാശ്ശേരി ഹൈവേയില്‍ കിടങ്ങൂര്‍ -കടപ്ലാമറ്റം –മരങ്ങാട്ടുപിള്ളി –കുറിച്ചിത്താനം –ഉഴവൂര്‍ റോഡാണ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കപ്പെടുന്നത് . കൂത്താട്ടുകുളം –വെളിയന്നൂര്‍-ഉഴവൂര്‍ റോഡ് വികസനം സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ജോസ് കെ മാണി എം പി യുടെ ശ്രമഫലമായി നടപ്പാക്കുന്നു .കാണക്കാരി – വെമ്പള്ളി റോഡ്, വയല –കടപ്ലാമറ്റം, കുമ്മണ്ണൂര്‍ പ്രദേശങ്ങള്‍ക്ക് സമ്മാനിച്ച വികസന സാധ്യതകള്‍ ചെറുതല്ല. ഉഴവൂര്‍-കുര്യനാട് റോഡിന്‍റെ വികസനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. കോട്ടയം,എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡിന്‍റെ പണികള്‍ പുതുവേലി, ഇലഞ്ഞി, പെരുവ ഗ്രാമങ്ങള്‍ക്ക് ഏറെ വികസനം സമ്മാനിക്കുന്ന പദ്ധതിയാണ്. ഏറ്റുമാനൂര്‍ -കടുത്തുരുത്തി –വൈക്കം, കടുത്തുരുത്തി –കുറവിലങ്ങാട് –പാലാ റോഡുകള്‍ നേരത്തെ തന്നെ ഉന്നതനിലവരത്തില്‍ വികസിപ്പിച്ചിരുന്നു . ദേശീയ പാതയേയും എം സി റോഡിനേയും ബന്ധിപ്പിക്കുന്ന കുറവിലങ്ങാട് –കുറുപ്പന്തറ – കല്ലറ –വെചൂര്‍ -ചേര്‍ത്തല റോഡ് യാത്ര യോഗ്യമാക്കാനായത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന വികസന പദ്ധതിയാണ്.പ്രധാനപ്പെട്ട ഈ റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ വികസിപ്പിക്കുന്നതിലുടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്ര സൗകര്യവും നാടിന്‍റെ വികസന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമാണ് യാഥാര്‍ത്ഥ്യമാകുന്നത്.ഇതിലൂടെ കടുത്തുരുത്തി മണ്ഡലം മറ്റെല്ലാ പ്രദേശങ്ങള്‍ക്കും മാതൃകയാകുകയാണ് . കടുത്തുരുത്തി –പിറവം റോഡ് വികസനവും മുളകുളം അമ്പലപ്പടി വളപ്പില്‍ പാലവും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് . കീഴൂര്‍ -അറുന്നരി മംഗലം, പാറശ്ശേരി-ഞീഴൂര്‍ റോഡും, ആപ്പാഞ്ചിറ-കാരിക്കോട് –മുളകുളം റോഡും ഉന്നതനിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത് ഏറ്റവും അഭിമാനകരമാണ് .