വടക്കംകൂര്‍ രാജ്യവും കടുത്തുരുത്തി എന്ന തലസ്ഥാന നഗരിയും

സമ്പൂര്‍ണമായ ഒരു കേരള ചരിത്രത്തിന്‍റെ അഭാവം നമ്മുടെ സാംസ്കാരിക ജീവിതത്തിന്‍റെ പ്രകാശപൂര്‍ണ്ണമായ ഒരു ഭൂതകാലത്തെയാകെ ഇന്നും അന്തകാരത്തില്‍ ഒളിപ്പിച്ചിരുക്കുകയാണ്.1200 വര്‍ഷം മുമ്പ് മുതല്‍ക്കി ങ്ങോട്ട്‌ ഉപലബ്ദമായ ക്ഷേത്ര രേഖകളില്‍ നിന്നാണ് കേരള ചരിത്രത്തിന്‍റെ ഒരു വിദൂര ചിത്രം നമ്മുടെ മുമ്പില്‍ അനാവൃതമാക്കുന്നത്.അക്കാലത്തെ വരേണ്യ വര്‍ഗ്ഗ ജീവിതത്തിന്‍റെ ചില ഭാവങ്ങള്‍ പുന:സൃഷിടിക്കാന്‍ ഈ രേഖകള്‍ സഹായകമാണ് .എന്നാല്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത രീതികളെക്കുറിച്ച് വളരെ കുറച്ച് സൂചനകളെ ഈ ക്ഷേത്ര രേഖകള്‍ നമുക്ക് നല്‍കുന്നുള്ളൂ .ക്ഷേത്ര കേന്ദ്രിതമായ ഒരു സവര്‍ണ്ണ സമൂഹത്തിന്‍റെ സാമ്പത്തിക നിലയും ഭൂമിയില്‍ അവര്‍ക്ക് ലഭിച്ച ആധിപത്യ അവകാശങ്ങളും ഈ ദാനരേഖകളില്‍ നിന്ന് ഏതാണ്ട് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.കൂടാതെ ക്ഷേത്ര കേന്ദ്രിതമായി വളര്‍ന്നു വന്ന ശില്പ ദൃശ്യ ലളിത കലകളെപ്പറ്റിയും ആദ്യകാല ദൃശ്യവേദി (തീയേറ്റര്‍)കളെപ്പറ്റിയും ഈ രേഖകളില്‍ സൂചനകളുണ്ട്.എന്നാല്‍ ഈ ക്ഷേത്ര രേഖകള്‍ പൂര്‍ണ്ണമായി ശേഖരിക്കാനോ സമഗ്ര പഠനത്തിന് വിധേയമാക്കാനോ കഴിയാതെ ഇന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

കേരളത്തില്‍ ഒരു കാലത്ത് നില നിന്ന ഒരു കേന്ദ്രീകൃത ഭരണരൂപത്തെ പെരുമാള്‍ വാഴ്ചയെപ്പറ്റി പഠിക്കാനുള്ള ഒരു ശ്രമം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം പാദം മുതല്‍ക്കേ ആരംഭിക്കുന്നുണ്ട്. 1899-ല്‍ തുടക്കമിട്ട തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് ക്ഷേത്ര മതില്‍ക്കെട്ടിലെ ശിലാപാളികളില്‍ രേഖപ്പെട്ടു കിടന്ന വട്ടെഴുത്ത് ലിഖിതങ്ങള്‍ കണ്ടെത്തി പകര്‍പ്പുകള്‍ എടുത്തു പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയാണ് അപൂര്‍വ്വമായെങ്കിലുമുള്ള നമ്മുടെ ചരിത്ര രേഖകള്‍ പ്രകാശം കണ്ടു തുടങ്ങിയത്.അതിനു അല്പം മുമ്പ് മഹാരാജാ കലാലയത്തിലെ ഫിലോസഫി പ്രൊഫസര്‍ മനോന്‍മണിയം സുന്ദരന്‍പിള്ള ഏതാനും ചില വേണാട്ടു രേഖകള്‍ കണ്ടെത്തി പ്രകാശിപ്പിക്കുകയും വേണാട്ടു നാടു വാഴികളില്‍ ചിലരെപ്പറ്റി ഒരു ലഘു ഗ്രന്ഥം 1909-ല്‍ പ്രകാശിപ്പിക്കുകയുണ്ടായി എന്ന വസ്തുത മറക്കാവുന്നതല്ല.1910-ലാണ് ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരിസിന്‍റെ ആദ്യ ലക്കം പുറത്തു വന്നത്.

ചരിത്രം അറിയുവാന്‍ ക്ഷേത്രങ്ങളിലേക്ക് കടന്നു ചെല്ലണമെന്ന് പഠിതാക്കളെ ആദ്യമായി ആഹ്വാനം ചെയ്തത് സാമുവല്‍ മേറ്റിയര്‍ എന്ന വിദേശ പാതിരിയാണ്. “ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ഇനിയും പഠന വിധേയമാക്കാത്ത തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലേക്ക് കടന്നു ചെന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ലിഖിതങ്ങള്‍ പരിശോധിക്കുകയും ഈ രാജ്യത്തിന്‍റെ അസാധാരണമായ നിയമങ്ങളുടെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശാവുന്ന രേഖകളും ആചാരങ്ങളും ഗവേഷണ വിധേയമാക്കുകയും ചെയ്യേണ്ടാതായിട്ടാണിരിക്കുന്നത്”.

സാമുവല്‍ മെറ്റിയാര്‍ – “ഞാന്‍ കണ്ട കേരളം (പുറം 24-1883)” വടക്കംകൂര്‍ -വെണ്മമലനാട്,വെണ്‍പൊലിനാട്, വിമ്പലി, സിതശൈലം ,വെമ്പനാട്ട് എന്നെല്ലാം പേരുകളില്‍ ഈ നാട് അറിയപ്പെട്ടിരുന്നു.രാജ്യം ഏറ്റവും വിസ്തൃതമായിരുന്ന കാലത്ത് വൈക്കം ഏറ്റുമാനൂര്‍ മീനച്ചല്‍ താലൂക്കിന്‍റെ കുറെ ഭാഗങ്ങള്‍, തൊടുപുഴ ,മൂവാറ്റുപുഴ കുന്നത്തുനാട്‌,ചേര്‍ത്തല എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.രാജ്യകുടുംബത്തിന് പല താവഴികലുണ്ട്.രാജാക്കന്മാര്‍ ജാതിയില്‍ സമാന്തരാണ് എന്ന്‍ പറയുന്നു .എന്നാല്‍ വാസ്തവത്തില്‍ അവര്‍ നായരാണ് എന്നും അഭിപ്രായമുണ്ട്. പഴയ ചില രേഖകളില്‍ വടക്കംകൂര്‍ നായര്‍ (നായരി) എന്ന് കാണുന്നു.ചേരന്മാന്‍ പെരുമാളിന്‍റെ പുത്രന്മാരുടെ വംശ പരമ്പരയായി കണക്കാക്കപ്പെടുന്നു.ഇവര്‍ കടുത്തുരുത്തി, മാന്നാര്‍,കൈപ്പുഴ ,ളാലം ,വെളിയപ്പള്ളി,വൈക്കം എന്നീ സ്ഥലങ്ങള്‍ ഓരോ കാലങ്ങളില്‍ തലസ്ഥാനമാക്കിയിട്ടുണ്ട് .വടക്കംകൂറില്‍ നിന്നും വിവാഹം ചെയ്ത ഒരു ചെമ്പകശ്ശേരി രാജാവാണ് ഭാര്യക്ക് പുളിംക്കുന്ന്‍ നല്‍കിയത് എന്ന്‍ വിശ്വസിച്ചു പോരുന്നു.ഇവര്‍ കൊച്ചിക്കും സാമൂതിരിക്കും തിരുവിതാംകൂറിനും സമാന്തരമായിട്ടുണ്ട്.1550-ല്‍ കൊച്ചി പോര്‍ട്ടുഗീസ്‌ സംയുക്ത സൈന്യം വടക്കംകൂര്‍ ആക്രമിച്ച് കൊട്ടാരം തീവെച്ച് നശിപ്പിച്ചു. രാജാവ് വധിക്കപ്പെടുകയും ഉണ്ടായി .പ്രത്യാക്രമണത്തില്‍ അപ്പുറത്ത് നാശനഷ്ടങ്ങള്‍ സംഭവിച്ചു.പോര്‍ട്ടുഗീസ്‌ കപ്പിത്താന്‍ ഫ്രാന്‍സിസ്കോ ഡിസില്‍വ വധിക്കപ്പെട്ടു .1565-ല്‍ പുതിയകാവില്‍ വച്ച് വടക്കംകൂര്‍ സേന കൊച്ചി രാജാവിനെ വധിച്ചു.1594-ല്‍ വടക്കംകൂറും കൊച്ചിയുമായി യുദ്ധം നടന്നു . വടുതലയും(പോര്‍ട്ടുഗീസ്‌ രേഖകളില്‍ വടക്കംകൂറിനെ വടുതല എന്ന്‍ വിവരിക്കുന്നുണ്ട് ) ചേര്‍ത്തലയില്‍ വച്ചുണ്ടായ യുദ്ധങ്ങളില്‍ വടക്കംകൂര്‍ തോറ്റു.മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ ഭയന്ന് ഇവര്‍ കുറേക്കാലം കോഴിക്കോട്ടു പോയി താമസിക്കുകയുണ്ടായി.1754 –ല്‍ വടക്കംകൂര്‍ തിരുവിതാംകൂറിനോട് ചേര്‍ത്ത് 1765 ലെ തിരുവിതാംകൂര്‍ മഹാരാജാവ് ഇവരെ ക്ഷണിച്ചു വരുത്തി കൊല്ലത്തും, പിന്നെ വൈക്കത്തും താമസിപ്പിച്ചു.വടക്കംകൂറിന്‍റെ വ്യാപനം 1600-നടുത്ത് വടക്കംകൂര്‍ രാജാക്കന്മാര്‍ കീഴ്മാലനാട് പിടിച്ചു .വടക്കംകൂര്‍ രാജാവിന്‌ “വീരമാണിക്കത്തച്ചന്‍” “മണികണ്ഠന്‍” എന്നീ ബിരുദങ്ങളുണ്ട്.വീരശുദ്ധനായ ഒരു ഗോദവര്‍മ്മയും വടക്കംകൂര്‍ ഭരിച്ചിരുന്നതായറിയാം.ഗോദവര്‍മ്മശോഷഭൂഷണം –അലങ്കാര കാവ്യം –അരുണഗിരി.മണികണ്ഠ രാജാവിന്‍റെ കാലത്ത് ഒരു ശ്രീകണ്ഠനും ഗോദവര്‍മ്മയുമുണ്ട്(ഉണ്ണുനീലി സന്ദേശം).കൊച്ചിയിലെ മൂത്ത താവഴിയെ വടക്കംകൂര്‍ അനുകൂലിച്ചതിനാല്‍ ഡച്ചുകാരുമായി മമതയിലായിരുന്നു.1741-ല്‍ ഡച്ചുകാര്‍ക്ക് വെച്ചൂര്‍കോട്ട കെട്ടുവാന്‍ വടക്കംകൂര്‍ അനുവാദം നല്‍കി,18 -)o നൂറ്റാണ്ടിന്‍റെ ആദ്യം വടക്കംകൂറിലെ ഒരു ഇളമുറത്തമ്പുരാന്‍ മൂത്ത രാജാവിനെ വധിച്ച് അധികാരം പിടിച്ചുപറ്റുകയുണ്ടായി.1754 –ലെ യുദ്ധത്തില്‍ തിരുവിതാംകൂറിനോട് തോറ്റു.മാര്‍ത്താണ്ഡവര്‍മ്മ വടക്കംകൂറും തെക്കിന്‍കൂറും തിരുവിതാംകൂറില്‍ ലയിപ്പിച്ചു.16-)o നൂറ്റാണ്ടില്‍ ഗോദവര്‍മ്മ എന്ന പ്രശസ്ത യുദ്ധ വിദഗ്ധന്‍ വടക്കംകൂര്‍ വാണിട്ടുണ്ട്. ഇദ്ദേഹത്തെപ്പറ്റിയാവാം അരുണഗിരി കാവ്യം രചിച്ചത് .1530 –ല്‍ സാമൂതിരി,നാലാംമുറയായി വടക്കംകൂര്‍ നിന്നും ഒരാളെ ദത്തെടുത്തു.1600 –ല്‍ വടക്കംകൂര്‍ റാണി കിഴ്മലൈ നാട്ടിലെ (തൊടുപുഴ )രാജാവിനെ ദത്തെടുത്തതോടെ വടക്കംകൂറിന് തൊടുപുഴ കൂടി കിട്ടി.പ്രസിദ്ധമായ ഉണ്ണുനീലി സന്ദേശമെഴുതിയത് വടക്കംകൂറിലെ ഒരു ഇളമുറത്തമ്പുരാനാണ് എന്നഭിപ്രായമുണ്ട്.അതെന്തായാലും സാഹിത്യരാധകരായിരുന്നു വടക്കംകൂര്‍ രാജാക്കന്‍മാര്‍. വടക്കംകൂറിന്‍റെ പാരമ്പര്യ മന്ത്രിമാരാണ് വാക്കയില്‍ കൈമള്‍മാര്‍. ഇവരുടെതാണ് മുണ്ടയ്ക്കല പറമ്പുകള്‍ എന്ന് കൈമള്‍ ഇവരുടേതാതാണ് മുണ്ടയ്ക്കല്‍ പറമ്പുകള്‍ എന്ന്‍ ഒരു അഭിപ്രായമുണ്ട്. എങ്കില്‍ ഉണ്ണുനീലിയുടെ പിന്‍മുറക്കാരാവാം ഈ കൈമള്‍മാര്‍.

കുറഞ്ഞത് 1100 വര്‍ഷം മുമ്പേ “വെണ്‍പലനാട്” എന്ന വടക്കംകൂര്‍ ഉണ്ടായിരുന്നു എന്ന്‍ നമുക്കറിയാം.ആദ്യമായി ഈ വിവരം നാമറിയുന്നത് നെടുമ്പുറം തളിക്ഷേത്രം രേഖ (നെടുമ്പുറം തളിക്ഷേത്രം രേഖ)കേരനാടാണ് വടക്കംകൂര്‍ .ഉണ്ണുനീലി സന്ദേശകാരന്‍ മുതല്‍ ജി.ശങ്കരക്കുറുപ്പുവരെ വടക്കംകൂറിന്‍റെ പശ്ചാത്തലത്തില്‍ കവിതകലെഴുതിയിട്ടുണ്ട്.